Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RBI Website

ആർബിഐ വെബ്സൈറ്റിനു നേരേ ഹാക്കിംഗ് ശ്രമം

പ​ര​വൂ​ര്‍: റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന് നേ​രേ വ​ന്‍​തോ​തി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍.

2025 ഒക്‌ടോബർ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള മൂ​ന്നു മാ​സ​ത്തി​നി​ടെ മാ​ത്രം 6.1 കോ​ടി ത​വ​ണ​യാ​ണ് വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യാ​ന്‍ ശ്ര​മ​മു​ണ്ടാ​യ​ത്. എ​ന്നാ​ല്‍, അ​തി​നൂ​ത​ന​മാ​യ ഫ​യ​ര്‍​വാ​ളു​ക​ളും സു​ര​ക്ഷാ എ​ന്‍​ജി​നു​ക​ളും ഉ​പ​യോ​ഗി​ച്ച് ഈ ​ശ്ര​മ​ങ്ങ​ളെ​ല്ലാം വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ചു​വെ​ന്ന് ആ​ര്‍​ബി​ഐ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സൈ​ബ​ര്‍ ഭീ​ഷ​ണി അ​തി​വേ​ഗം വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

2025 ഏ​പ്രി​ല്‍​-ജൂ​ണ്‍ കാ​ല​യ​ള​വി​ല്‍ 1.9 കോ​ടി ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ങ്കി​ല്‍ അ​ടു​ത്ത പാ​ദ​ത്തി​ല്‍ ഇ​ത് 3.1 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു.

ഒ​ടു​വി​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ത് 6.1 കോ​ടി​യാ​യി ഇ​ര​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഹാ​ക്ക​ര്‍​മാ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യി ആ​ര്‍​ബി​ഐ വെ​ബ്സൈ​റ്റ് മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഭേ​ദി​ക്കാ​ന്‍ ആ​ര്‍​ക്കും സാ​ധി​ച്ചി​ട്ടി​ല്ല.

ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ഭ​വം ക​ണ്ടെ​ത്താ​നും പാ​റ്റേ​ണു​ക​ള്‍ മു​ന്‍​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് ത​ട​യാ​നും ആ​ര്‍​ബി​ഐ ഇ​പ്പോ​ള്‍ കൃ​ത്രി​മ​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up